കോലഞ്ചേരി: ഐക്കരനാട് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പെരിങ്ങോൾ കൊതുകാട്ടിൽ ഇട്ടിപൊട്ടയ്ക്കൽ ഇ.കെ കുര്യൻ (65 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് കോലഞ്ചേരി സെന്റ് പിറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏഴക്കരനാട് കുപ്പക്കാട്ടുകുഴി ഏലിയാമ്മ. മക്കൾ: സീന കുര്യൻ (അദ്ധ്യാപിക, എം ആർ എസ് വി ഹൈസ്‌കൂൾ, മഴുവന്നൂർ), എൽദോ കുര്യൻ, ജോളി കുര്യൻ. മരുമക്കൾ: ബേബി പോൾ (എൻജിനിയർ, കെഎസ്ഇബി ആലുവ), വിജി. നീതു.