chothi

ആലുവ: കഴിഞ്ഞദിവസം പെരിയാറിൽ മരിച്ച വൃദ്ധനെ തിരിച്ചറിഞ്ഞു. എടത്തല മലേപ്പിള്ളി മൈതാനിമുകൾ വീട്ടിൽ ചോതിയാണ് (70) മരിച്ചത്. പെരിയാറിൽ മണപ്പുറം ഭാഗത്ത് നടപ്പാലത്തിനടിയിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തോട് ചേർന്ന് യൂറിൻ ബാഗുമുണ്ടായിരുന്നു. ഇതാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. ഭാര്യ: പരേതയായ ചിന്ന. മകൾ: അന്ദ്രജ.