കോതമംഗലം: നാടിന്റെ അഭിമാനമായി മാറിയ കോതമംഗലം താലൂക്കിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ ആന്റണി ജോൺ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന കൈറ്റ് വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള അവാർഡ് നൽകി ആദരിച്ചു.പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും മുഴുവൻ മാർക്കും നേടിയ തഹജിബ സാജിദ്,സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഹിന്ദി പ്രസംഗ മത്സരത്തിലെ ജേതാവായ ആർഷി സലീം, എസ്.എസ്.എൽ.സി പരീക്ഷയിൽ 5 എ പ്ലസ് നേടി അലീഷ നൗഷാദ് എന്നിവരെയാണ് ആദരിച്ചത്.