benny-behanan

കൊച്ചി: എൽ.ഡി.എഫ് സർക്കാരിനും അതിനെ നയിക്കുന്ന സി.പി.എമ്മിന്റെ നേതാക്കളുടെ കുടുംബങ്ങൾക്കുമെതിരെ പത്ത് കേന്ദ്ര,സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തുന്നത് കേരളത്തിന് അപമാനമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനാണ് അന്വേഷണങ്ങളെന്ന എൽ.ഡി.എഫ് പ്രചാരണം വസ്തുതകൾ മറച്ചുവയ്ക്കലാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.എട്ട് കേന്ദ്ര ഏജൻസികളും രണ്ട് സംസ്ഥാന ഏജൻസികളുമാണ് കേസുകൾ അന്വേഷിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ നടക്കുന്ന അന്വേഷണത്തിന് പല തലങ്ങളുണ്ട്. ഒപ്പം താമസിക്കുന്ന മകന്റെ സ്വത്ത് മരവിപ്പിക്കൽ അന്വേഷണത്തിൽ നിന്ന് കോടിയേരിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ കഴിയുന്ന സ്വാതന്ത്രവും സ്വാധീനവും മന്ത്രിപുത്രനുണ്ടെന്ന് വ്യക്തമായി.അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലും താൻ ലോക്‌സഭയിൽ ഉന്നയിച്ച ആവശ്യപ്രകാരവുമാണ് സി.ബി. അന്വേഷണം.സി.ബി.ഐ അന്വേഷണം ലൈഫ് മിഷൻ ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനിലെത്തും. അതിൽ നിന്ന് രക്ഷപ്പെടാനാണ് അട്ടിമറി ആരോപണം മുഖ്യമന്ത്രിയും സി.പി.എമ്മും ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.