meeting
ശ്രീമൂലനഗരം വെടിയൂർ മന റോഡ് ടൈൽ വിരിച്ച് പ്രസിഡന്റ് അൽഫോൻസാ വർഗ്ഗീസ് ഉദ്ഘാടനം ചെയുന്നു.എം.കെ.കലാധരൻ, എൻ.സി.ഉഷ കുമാരി എന്നിവർ സമീപം

കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടൈൽ വിരിച്ച വെടിയൂർ മന മാടവന കുളങ്ങര ലിങ്ക് റോഡ് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ കലാധരൻ അദ്ധ്യക്ഷനായി. സുരേഷ് കുളങ്ങര , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത ബീരാസ്, മുൻ പഞ്ചായത്ത് മെമ്പർ അപ്പുക്കുട്ടൻ നായർ, സി.ഡി.എസ് മെമ്പർ സതി രാമൻ ,യുവജന സമാജം വായനശാല സെക്രട്ടറി കെ ജി പ്രവീൺ എന്നിവർ പങ്കെടുത്തു .