കൊച്ചി: ബി.ജെ.പി പുന:സംഘടനയിൽ അതൃപ്തിയില്ലെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. യോഗ്യതയുള്ളവർക്കാണ് കേരളത്തിൽ നിന്ന് സ്ഥാനങ്ങൾ ലഭിച്ചത്. പാർട്ടി തീരുമാനത്തെ സമ്പൂർണമനസോടെ സ്വീകരിക്കും. പ്രവർത്തന മികവ് മനസിലാക്കിയും വിലയിരുത്തിയുമാണ് എ.പി. അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും പദവികൾ നൽകിയത്. സംഘടനാരംഗത്ത് പ്രവർത്തനം കാഴ്ചവച്ചവരാണ് ഇരുവരും. കേരളത്തിലെ മറ്റു നേതാക്കൾ അയോഗ്യതരായതുകൊണ്ടല്ല പദവി ലഭിക്കാത്തത്. കേന്ദ്ര നേതൃത്വം പലകാര്യങ്ങളും വിലയിരുത്തിയാണ് തീരുമാനിക്കുക. തനിക്കോ മറ്റാർക്കുമോ അമർഷമില്ല. ശോഭ സുരേന്ദ്രൻ പാർട്ടി പരിപാടികളിൽ സജീവമാണ്. നേതൃത്വവുമായി അതൃപ്തിയിലല്ലെന്നും കുമ്മനം പറഞ്ഞു.