sndp

കളമശേരി:എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയനിൽ നിന്നും ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത് ഗിന്നസ് ലോക റെക്കോർഡ് കരസ്ഥമാക്കിയവരെ ആദരിച്ചു. 1497 നമ്പർ കുറ്റിക്കാട്ടുകര ശാഖയിൽ നിന്നും പങ്കെടുത്ത രജന ശങ്കർ, അക്ഷയ ശങ്കർ, കീർത്തി രവീന്ദ്രൻ, എന്നിവർക്ക് വനിതാസംഘം ആലുവ യൂണിയൻ ഏലൂർ മേഖല കൺവീനർ സജിത സുഭാഷ് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. ശാഖ പ്രസിഡന്റ് പി. ആർ.ഉണ്ണികൃഷ്ണൻ ശാഖ സെക്രട്ടറി . എം.ബി.രവി യൂണിയൻ കമ്മറ്റി മെമ്പർ വിജയൻ എം.എസ്.വനിതാ സംഘം സെക്രട്ടറി രജനി എന്നിവർ സംസാരിച്ചു