sbprabhakar

കൊച്ചി: തോട്ടമുടമകളുടെ സംഘടനായ അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് കേരളയുടെ (എ.പി.കെ) ചെയർമാനായി എസ്.ബി. പ്രഭാകറിനേയും വൈസ് ചെയർമാനായി എ.കെ. ജലീലിനേയും തിരഞ്ഞെടുത്തു.

പാമ്പാടുംപാറ ഗ്രൂപ്പ് എസ്റ്റേറ്റ്‌സ് ഉടമസ്ഥനായ എസ്.ബി. പ്രഭാകർ കാപ്പി, ഏലം, കുരുമുളക് തോട്ടം മേഖലയിൽ രണ്ടുപതിണ്ടായി പ്രവർത്തിക്കുന്നു. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയുടെയും ഉപാസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അംഗവുമാണ്.
കെ.എം.എ എസ്റ്റേറ്റ്‌സിന്റെ മാനേജിംഗ് ഡയറക്ടറാണ് എ.കെ. ജലീൽ. എ.പി.കെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മലബാർ പ്ലാന്റേഴ്‌സ് അസോസിയേഷന്റെ മുൻ ചെയർമാനുമാണ്.

അസോസിയേഷൻ വാർഷിക പൊതുയോഗം സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ആ.ർ രാമകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ബി.പി. കരിയപ്പ, എസ്.ബി. പ്രഭാകർ, ഉപാസി വൈസ് പ്രസിഡന്റ് പ്രശാന്ത് ബൻസാലി, സെക്രട്ടറി ബി.കെ. അജിത്ത് എന്നിവർ പങ്കെടുത്തു.