കളമശേരി: ഫാക്ടിന്റെ മുൻ മാനേജിംഗ് ഡയറക്ടർ എം.കെ.കെ നായരുടെ മുപ്പത്തിമൂന്നാം ചരമദിനമായ ഇന്നലെ ഫാക്ട് സൗത്ത് കവാടത്തിനരികിലുള്ള അദ്ദേഹത്തിന്റെ സ്മാരകത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
സി.എം.ഡി. കിഷോർ രുംഗ്തയുടെ നേതൃത്വത്തിൽ നടന്ന ലളിതമായ ചടങ്ങിൽ മാർക്കറ്റിംഗ് ഡയറക്ടർ അനുപം മിശ്ര, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.വി.ബാലകൃഷ്ണൻ നായർ, എ.എസ്.കേശവൻ നമ്പൂതിരി, ജനറൽ മാനേജർമാരായ മോഹൻകുമാർ, മണിക്കുട്ടൻ , അജിത് കുമാർ, രജനിമോഹൻ, മുരളി കൃഷ്ണൻ,ജയരാജ് , വി.പി.അപ്പുക്കുട്ടമേനോൻ ട്രേഡ് യൂണിയൻ നേതാക്കളായ കെ.ചന്ദ്രൻ പിള്ള, എം.ജി.ശിവശങ്കരൻ , വി.എ.നാസർ, പി.എസ്.സെൻ, സുഭാഷണൻ, രവീന്ദ്രനാഥ്, അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.