ആലുവ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ കർഷക കോൺഗ്രസ് ചൂർണിക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു. തുടർന്ന് നടന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് സെബി തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു മാടവന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ നസീർ ചൂർണിക്കര, രാജു കുമ്പളൻ, ജോഷി, സിയാദ്, എം.പി. ജോസ് ദാസ്, ബെന്നി ആളുകാരൻ, യൂസഫ്, ആന്റണി മണപ്പാട് നൻ, രമേശ് കടവിൽ തുടങ്ങിയവർ സംസാരിച്ചു.