plywood
മാനാറി പ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്ലൈവുഡ് കമ്പനികൾ

മൂവാറ്റുപുഴ: മാനാറി പ്രദേശത്തെ ജനങ്ങളെ വിഷവായു ശ്വസിക്കുന്നതിനായി തള്ളി വിട്ടുകൊണ്ടുള്ള തീരുമാനവുമായി പഞ്ചായത്ത് ഭരണ സമതി പ്ലൈവുഡ് കമ്പനികൾക്ക് അംഗീകാരം.കഴിഞ്ഞ രണ്ട് പഞ്ചായത്ത് കമ്മിറ്റിയിലായി 10 പ്ലൈവുഡ് കമ്പനികൾക്ക് ലൈസൻസ് നൽകിയത്. ഇപ്പോൾ ലൈസൻസ് കൊടുത്തതുൾപ്പടെ ഇൗ മേഖലയിൽ 25 പ്ലൈവുഡ് കമ്പനികളാകും പ്രവർത്തിക്കുന്നത്. ഇതിൽ കൂടുതൽ അപകടകാരികളായി പശ ഒട്ടിപ്പ് കമ്പനികളാമുള്ളത്. പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പ്രദേശങ്ങളിലാണ് ഇൗ പ്ലൈവുഡ് കമ്പനികളെല്ലാം.

കൊവിഡ് 19ൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് കൊടുക്കുവാൻ പറ്റിയ സിദ്ധ ഔഷധമായിട്ടാണ് വിഷകമ്പനികൾ കൂട്ടത്തോടെ ആരംഭിക്കുവാൻ പ‌ഞ്ചായത്ത് ഭരണക്കാർ തീരുമാനിച്ചത്. രായമംഗലം , അശമന്നൂർ , നെല്ലിക്കുഴി പ‌ഞ്ചായത്തുകളിൽ നിന്നും ജനങ്ങൾ ആട്ടിയോടിച്ച പ്ലൈവുഡ് വ്യാപാരികൾളെ പായിപ്ര പ‌ഞ്ചായത്ത് മാടിവിളിക്കുകയായിരുന്നു. വാർഡ് മെമ്പറുടെ എതിർപ്പിനെ പോലും വകവക്കാതെ നൽകിയ വിഷകമ്പനികൾക്കെതിരെ ജനകീയ പ്രതിഷേധത്തോടൊപ്പം നിയമപരമായും നേരിടുമെന്ന് ജനങ്ങൾ പറയുന്നു . പഞ്ചായത്തിന്റ ഒരു ഭാഗത്ത് മാത്രമായി മാനണ്ഡത്തെ മറികടന്ന് കൂട്ടത്തോടെ പ്ലൈവുഡ് കമ്പനികൾക്ക് ലൈസൻസ് നൽകിയ നടപടി പുനപരിശോധിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് ജനകീയ ആവശ്യം.

പരാതിയും പ്രതിഷേധ സമരവും നടത്തും

മാനാറി പ്രദേശത്ത് പ്ലൈവുഡ് കമ്പനികളുടെ തലസ്ഥാനമാക്കിമാറ്റുവാൻ ശ്രമിക്കുന്ന പ‌ഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ല കളക്ടർ, പ‌ഞ്ചായത്ത് ഡയറക്ടർ , മലിനീകരണ ബോർഡ് എന്നിവർക്ക് പരാതി നൽകുമെന്നതോടൊപ്പം പായിപ്ര ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സമരവും സംഘടിപ്പിക്കും. തുടർന്ന് കോടതിയെ സമീപിക്കുമെന്നും പൊതു പ്രവർത്തകനായ കെ.എസ്.രങ്കേഷ് പറഞ്ഞു.