മൂവാറ്റുപുഴ: മുൻമന്ത്രിയും എം.എൽ.എയുമായ സി.എഫ് തോമസിന്റെ നിര്യാണത്തിൽ ഡീൻ കുര്യാക്കോസ് എം.പി അനുശോചനം രേഖപ്പെടുത്തി. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അധികായനായിരുന്നു അദ്ദേഹം.കെ.എം മാണിയോട് തോൾചേർന്ന് കർഷകർക്ക് വേണ്ടി പോരാടി. പ്രതിഭാധനനായ അദ്ധ്യാപകനും മികച്ച ഗ്രാമവികസന മന്ത്രിയുമായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിനതീതമായി കേരളജനതയുടെ ആദരവുകൾ ഏറ്റു വാങ്ങിയ വക്തിത്വത്തിന് ഉടമയായിരുന്നെന്നും ഡിൻ കുര്യാക്കോസ് എം.പി പറഞ്ഞു.