അങ്കമാലി: കർഷകദ്രോഹ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ സംയുക്ത സമരം ഇന്ന് മൂക്കന്നൂരിൽ. രാവിലെ 10 മണിക്ക് മൂക്കന്നൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ നടക്കുന്ന ധർണ സമരം മുൻ മന്ത്രി അഡ്വ:ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. ലോക് താന്ത്രിക്ക് ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ ജയ്‌സൺ പാനികുളങ്ങര മുഖ്യ പ്രഭാഷണം നടത്തും. ജേക്കബ് കരേടത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി മോഹനൻ കെ.എസ് മൈക്കിൾ ജോയി മാടശ്ശേരി ,തോമസ് മൂക്കന്നൂർ തുടക്കിയവർ നേതൃത്വം നൽകും.