manoj
അയ്യമ്പുഴ ഗിഫ്റ്റ് പദ്ധതി പ്രദേശം ബി.ജെ. പി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

അങ്കമാലി:അയ്യമ്പുഴ നിർദ്ധിഷ്ട ഗിഫ്റ്റ് പദ്ധതി പ്രദേശം ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ. മനോജിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.ബി.ജെ പി. ജില്ലാ സെക്രട്ടറി വി.കെ ഭസിത് കുമാർ, മണ്ഡലം ട്രഷറർ എം.കെ ജനകൻ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്ക, അയ്യമ്പുഴ പഞ്ചായത്ത് അദ്ധ്യക്ഷൻ ജയൻ ചുള്ളി, ജനറൽ സെക്രട്ടറി അനിൽ കണ്ണിമംഗലം, ഒബിസി മോർച്ച മണ്ഡലം വൈ: പ്രസിഡന്റ് ഷാജി അയ്യമ്പുഴ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സിനോജ്,പഞ്ചായത്ത് വൈസ് സന്തോഷ്, ബിജു ശങ്കരൻ,മഹേഷ്, ശ്യാം വിശ്വഭരൻ തുടങ്ങിയവർ സന്നിഹിതരായി. പ്രദേശവാസികളുടെ ആശങ്കകൾ ധ്രുവീകരിക്കുവാൻ വരും ദിവസങ്ങളിൽ ബി.ജെ.പി ഉന്നത നേതാക്കൾ അയ്യമ്പുഴയിൽ എത്തിച്ചേരുമെന്ന് അറിയിച്ചു.