കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളോട് ചിറ്റമ്മനയമെന്ന് ആക്ഷേപം.
പട്ടികജാതി പട്ടികവർഗങ്ങൾക്കുള്ള ഫണ്ട് ചെലവഴിക്കാതെ അട്ടിമറിക്കുകയാണ് ബ്ലോക്ക് ഭരണസമിതി ചെയ്യുന്നതെന്ന് ഭാരതീയ ജനതാ എസ്.സി.മോർച്ച വ്യക്തമാക്കി. ഭൂമി, വീട്, ശൗചാലയം, വിദ്യാഭ്യാസം, തൊഴിൽ, കുടിവെള്ളം, റോഡ്, വൈദ്യുതി അടക്കമുള്ള കോളനികളുടെ വികസന പദ്ധതികൾ പലതും കൂവപ്പടി ബ്ലോക്കിൽ അട്ടിമറിച്ചു. യു.ഡി.എഫിന്റെ ഭരണപക്ഷം നടത്തുന്ന അട്ടിമറികൾക്കും, ഫണ്ട് വകമാറ്റലിനും ഇടത് പക്ഷം കൂട്ടുനിൽക്കുകയും ചെയ്യുന്നു. ഇതിൽ പ്രതിഷേധിച്ച് ഭാരതീയ ജനത പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെക്ക് മാർച്ചും ധർണയും നടത്തും. പ്രതിഷേധ മാർച്ച് കുറുപ്പംപടി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കു. പിന്നീട് നടക്കുന്ന ധർണ ബി.ജെ.പി ദേശീയ സമിതിയംഗം പി.എം.വേലായുധൻ ഉദ്ഘാടനം ചെയ്യും.