കളമശേരി: ഫാക്ട് ഹൈസ്ക്കൂൾ 60-ാം വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ഫാക്ട് ജനറൽ മാ നേജർ (എച്ച്.ആർ & അഡ്മിനിസ്ട്രേഷൻ) എ.ആർ.മോഹൻകുമാർ പ്രകാശനം ചെയ്തു. പ്രധാന അദ്ധ്യാപിക എസ്. ജയശ്രീ പതിപ്പ് ഏറ്റുവാങ്ങി. വിദ്യാലയം സ്ഥാപിച്ച എം.കെ.കെ നായരോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഓർമ്മദിനത്തിലാണ് പതിപ്പിറക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ പൂർവ്വ വിദ്യാർത്ഥികളുടെ കലാലയ സ്മരണകളെ തൊട്ടുണർത്താൻ പ്രത്യേക പതിപ്പ് ഇറക്കിയത്പ്രശംസനീയമാണെന്ന് മോഹൻകുമാർ പറഞ്ഞു. കെ.ചന്ദ്രൻ പിള്ള, രക്ഷാധികാരി എസ്. ജയതിലകൻ, കെ.ബി. ഷിബു എന്നിവർ സംസാരിച്ചു. മാനേജ്മെൻ്റ് സമിതി പ്രസിഡൻ്റ് എസ്.ജി.ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്ക്കൂൾ അലുമിനി ജനറൽ സെക്രട്ടറി അനിരുദ്ധൻ പി.എസ് നന്ദി പറഞ്ഞു.