kn
കർഷക കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിനെതിരെ അറയ്ക്കപ്പടി പോസ്​റ്റ് ഓഫീസിന് മുന്നിൽ ധർണ പെരുമ്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു

അറയ്ക്കപ്പടി: കർഷക കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിനെതിരെ അറയ്ക്കപ്പടി പോസ്​റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പെരുമ്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു പെരുമാനി അദ്ധ്യക്ഷനായി.ബ്‌ളോക്ക് ഭാരവാഹികളായ രാജു മാത്താറ, എൽദോ മോസസ്,അലി മൊയ്തീൻ, ജോജി ജേക്കബ്, എൻ.ബി ഹമീദ്, അഡ്വ.അരുൺ പോൾ ജേക്കബ്, എൻ.പി കുഞ്ഞപ്പൻ,സി.എം അലിയാർ,എൻ.പി പീ​റ്റർ, എന്നിവർ സംസാരിച്ചു.