കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ലോക്ക്ഡൗണിന് ശേഷം തുറക്കാൻ തയ്യാറെടുക്കുന്ന സംരംഭകർക്ക് പ്രൊഫഷണൽ സഹായങ്ങൾ നൽകുകയാണ് ലക്ഷ്യം.
ടൂറിസത്തിന്റെ തിരിച്ചുവരവിന് ഉപദേശങ്ങൾ, സഹായങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള വിദഗ്ദ്ധരുടെ സംഘം സംരംഭകർക്ക് നിർദേശങ്ങൾ നൽകും. കൊച്ചി കേന്ദ്രമായ സ്റ്റാർട്ടപ്പ് കമ്പനിയായ വെബ് സി.ആർ.എസ് ട്രാവൽ ടെക്‌നോളോജീസാണ് സൗജന്യ സേവനം നൽകുന്നത്. ദിവസവും വൈകിട്ട് അഞ്ച് മുതൽ ഒരു മണിക്കൂർ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ടോൾ ഫ്രീ നമ്പർ എന്നിവ വഴിയാണ് സേവനം. വാട്സ് ആപ്പ് നമ്പർ : 6238059497