കിഴക്കമ്പലം: കേരള ഇലക്ട്രിസിറ്റി ബോർഡ് പെരുമ്പാവൂർ ഡിവിഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ എം.എസ് റാവുത്തർ അനുസ്മരണ സമ്മേളനം വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.കെ അനിമോൻ അദ്ധ്യക്ഷനായി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജേക്കബ്, യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി,യുണിയൻ സംസ്ഥാന അസിസ്റ്റ്ന്റ് ജനറൽ സെക്രട്ടറി കെ.എൻ മോഹനൻ, കെ.എം പരിത് പിള്ള, കെ.ജി മൻമഥൻ,മുഹമ്മദ് ഷെരിഫ്, യുണിയൻ നേതാക്കളായ എം.കെ സുരേഷ് ,ജിജിൻ ജോസഫ്, യുസഫ് സി.എം, സൻജയ് ഷിജു, ഷെബീർ അലി,കെ.എ സഹദേവൻ, അനീഷ് രാഘവൻ, സി.എൻ സിബി, തുടങ്ങിയവർ സംസാരിച്ചു.