raziya-savad
ആലങ്ങാട് ഹിന്ദി ഉത്സവിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗം റസിയ സവാദിനെ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ആദരിക്കുന്നു

നെടുമ്പാശേരി: വികസന പ്രവർത്തനങ്ങളിൽ ജനകീയ മാതൃക സ്വീകരിച്ചതിന് ആലങ്ങാട് ഹിന്ദി ഉത്സവ് ജില്ലാ പഞ്ചായത്ത് അംഗം റസിയ സവാദിനെ ആദരിച്ചു. ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം ഒരു വർഷം നീണ്ടുനിൽക്കുന്ന 30 -ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റസിയ സവാദിനെ ആദരിച്ചത്.
കരുമാല്ലൂർ പഞ്ചായത്ത് അംഗം വി.എ. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എ. ഖാലിദ് മാസ്റ്റർ, വി.കെ. അബ്ദുൾ അസീസ്, അങ്കമാലി ബ്ലോക്ക് പ്രൊജക്ട് കോഓഡിനേറ്റർ കെ.എൻ. സുനിൽകുമാർ, പ്രിൻസിപ്പൽ പി.എസ്. ജയലക്ഷ്മി , കെ.എസ്. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.