kklm
ലയൺസ് ക്ലബ്ബിന്റെ ഓട്ടോറിക്ഷകളിലേക്കുള്ള സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് വിതരണം ഡോ: ശ്രീകാന്ത് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ലയൺസ് ക്ലബ്ബിന്റെ ഓട്ടോറിക്ഷകളിലേക്കുള്ള സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവയുടെ സൗജന്യ വിതരണം പാലക്കുഴ, തിരുമാറാടി പഞ്ചായത്തുകളിലെ വിവിധ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ നടന്നു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ഡോക്ടർ ശ്രീകാന്ത് നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് സന്നിഹിതനായി.സോൺ ചെയർപേഴ്സൺ മനോജ് അംബുജാക്ഷൻ ക്യാബിനറ്റ് അഡ്വൈസർ അഡ്വ.കെ. ജെ. ബി. തോമസ്,വൈസ് പ്രസിഡന്റ് പി. എസ്. രാജു,ലയൺ വി.ആർ. ശ്രീകുമാർ,ജോസഫ് സെബാസ്റ്റ്യൻ, ജേക്കബ് കുര്യാക്കോസ്,ജോർജ്ജ് ചാന്ത്യം,റോബിൻ ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.