മൂവാറ്റുപുഴ: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമല കോളേജ് മലയാളം വിഭാഗം വിദ്യാർത്ഥികൾ ആവോലി പഞ്ചായത്ത് 14ാം വാർഡിലെ അംഗങ്ങൾക്ക് നൽകുന്നതിനായി സമാഹരിച്ച പ്രതിരോധ മരുന്നകൾ പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ് പഞ്ചായത്ത് മെമ്പർ ഗീതക്ക് കൈമാറി. മലയാള വിഭാഗം അദ്ധ്യക്ഷൻ ഫാ. ഫ്രാൻസിസ് മൈക്കിൾ, ആദിത്യ കൃഷ്ണ, അനന്തു കെ. ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.