jayakrishnan
ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ്, സെക്രട്ടറി പ്രദീപ് പെരുംമ്പടന്ന, ട്രഷറർ അപ്പു മണ്ണാച്ചേരി എന്നിവർ സംസാരിച്ചു.

മുതിർന്ന പ്രവർത്തകനായ വലിയപറമ്പിൽ വേലായുധനെ ആദരിച്ചു. സി.പി.എമ്മിൽ നിന്നുമെത്തിയ 14 പേർക്ക് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പാർട്ടി അംഗത്വംനൽകി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ കിഴിപ്പിള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ നന്ദിയും പറഞ്ഞു. ബി.ജെ.പി നേതാക്കളായ പി.കെ. ബാബു, പി.പി. ഹരിദാസ്, മുഹമ്മദ് റഫീക്ക്, രഞ്ജിത്ത് രാജു എന്നിവർ നേതൃത്വം നൽകി.