പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗം വാർഷിക പൊതുയോഗം പ്രസിഡൻ്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി കെ.വി.സരസൻ (പ്രസിഡൻ്റ്) കെ.ശശിധരൻ ( സ്ക്കൂൾ മാനേജർ) കെ.ആർ.വിദ്യാനാഥ് ( ദേവസ്വം മാനേജർ) എന്നിവരെ തിരഞ്ഞെടുത്തു. കൗൺസിലംഗങ്ങളായി എ.എസ്.അജയകുമാർ (വലിയ പുല്ലാര) വി.എസ്.സുധീർ ( ചെറിയ പുല്ലാര) ഒ.ആർ.ഷൈജു (കോണം പടിഞ്ഞാറ് ) എൻ.കെ.വിശ്വംഭരൻ (കോണം കിഴക്ക് ) കുഞ്ഞൻ ബാബു(തഴുപ്പ് തെക്ക്) മാധവൻ തിലകൻ (തഴുപ്പ് വടക്ക്) കേശവൻ സന്തോഷ് (കടേഭാഗം) സി.എം.പൊന്നൻ (തറേഭാഗംം) എസ്.പ്രേംനാഥ് ( പനയപ്പിളളി ) 39 അംഗ ജനറൽ കമ്മറ്റിയും തിരഞ്ഞെടുത്തു.