salila

തൃപ്പൂണിത്തുറ;പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരികവേദിയുടെ വാർഷിക യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ. സലില മുല്ലൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡണ്ട് പി.വി പ്രേമകുമാരിയുടെ അദ്ധ്യക്ഷയായിരുന്നു. സൂര്യപ്രഭ യു.എസ്, ഉഷാകുമാരി വിജയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.ആർ മനോജ്, ഗ്രന്ഥശാല നേതൃസമിതി കൺവീനർ ടി.സി ഗീതാദേവി, ലൈല അപ്പുക്കുട്ടൻ, അമലമിൽസു എന്നിവർ സംസാരിച്ചു.