pepole-foundation
പീപ്പിൾസ് ഫണ്ടേഷൻ നിർമ്മിച്ച പതിനാറാമത്തെ വീടിന്റെ താക്കോൽദാനം പി.എം അബ്ദുൽഗഫൂർ നിർവഹിക്കുന്നു

വൈപ്പിൻ: എടവനക്കാട് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച പതിനാറാമത്തെ വീടിന്റെ താക്കോൽദാനം എടവനക്കാട് തണൽ പാലിയേറ്റിവ് കെയർ ചെയർമാൻ പി.എം അബുദ്ൽ ഗഫൂർ നിർവഹിച്ചു. എടവനക്കാട് പഴങ്ങാട് കക്കാട് നൗഷാദിനാണ് വീട് നിർമ്മിച്ച് നൽകിയത്. പി എ അബ്ദുൽ ജലാൽ അദ്ധ്യക്ഷത വഹിച്ചു. കണവീനർ ഐ എ ഷംസുദ്ദീൻ , എം എം സഫുവാൻ എന്നിവർ സംസാരിച്ചു.