കോലഞ്ചേരി: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ തിരുവാണിയൂരിൽ നടത്തിയ ജൈവ നെൽകൃഷി വിളവെടുത്തു. വെങ്കിട പാടശേഖരത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ എം.പി തമ്പിയുടെ ഒരേക്കർ നിലത്തിലാണ് കൃഷി ചെയ്തത്. വിളവെടുപ്പ് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി എൻ.വി കൃഷ്ണൻകുട്ടി,തിരുവാണിയൂർ പഞ്ചായത്ത് സറ്റാഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.വി ഷാജി, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി എക്‌സിക്യൂട്ടീവ് അംഗം കെ.വി ബെന്നി ,ജില്ലാ പ്രസിഡന്റ് എ. ആനന്ദകുമാർ,സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റിയംഗം അജി നാരായണൻ ജില്ലാ ഭാരവാഹികളായ ഡാൽമിയ തങ്കപ്പൻ,സി.ജയശ്രീ, ബെൻസൻ വർഗീസ്,ടി.പി പത്രോസ്,എം. അജയകുമാർ,കെ.കെ ബൈജു എന്നിവർ നേതൃത്വം നൽകി.