congress
വൈപ്പിൻ മുനമ്പം സംസ്ഥാനപാത നന്നാക്കത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചെറായി ദേവസ്വം നടയിൽ പ്രതിഷേധ സമരം നടത്തുന്നു

വൈപ്പിൻ: ഏറെ നാളായി തകർന്നു കിടക്കുന്ന വൈപ്പിൻ മുനമ്പം സംസ്ഥാനപാത നന്നാക്കത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പള്ളിപ്പുറം സൗത്ത് മണ്ഡലം സമരം നടത്തി. ചെറായി ദേവസ്വം നടയിൽ നടന്ന പ്രതിഷേധം മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനു കുഞ്ഞുമോൻ , ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ് സോളിരാജ് , ബിനുരാജ് പരമേശ്വരൻ , എം എസ് ഷാജി, രാജേഷ് ചിതംബരൻ തുടങ്ങിയവർ പങ്കെടുത്തു.