ആലുവ: ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ട് കൃതിയുടെ നൃത്താവിഷ്‌കാരത്തിൽ പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖയിലെ നർത്തകിമാർക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ സജീവൻ ഇടച്ചിറ, വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, കീഴ്മാട് ശാഖാ പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി എം.കെ. ഗിരീഷ്, വനിതാ സംഘം പ്രസിഡന്റ് ശ്രീജ ഗിരീഷ്, സെക്രട്ടറി അജിതാ രഘു, യൂണിയൻ കമ്മിറ്റി അംഗം പി.പി. സുരേഷ്, വൈസ് പ്രസിഡന്റ് കെ.വി. കുമാരൻ, മരണാനന്തര സഹായ സംഘം കൺവീനർ ബാബു പച്ചപാട് എന്നിവർ സംസാരിച്ചു.