വൈപ്പിൻ: മറ്റ് സംസ്ഥാന യാനങ്ങൾ തങ്ങളുടെ മേഖലയിൽ മത്സ്യബന്ധനം നടത്താൻ പാടില്ലെന്ന ഗുജറാത്ത് സർക്കാർ ഈയിടെ കൊണ്ടുവന്ന നിയമം മത്സ്യവ്യവസായത്തെ തകർക്കുമെന്ന് മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവർത്തക സംഘം ആരോപിച്ചു. കേരളത്തിലെ ബോട്ടുകൾ പ്രത്യേകിച്ച് മുനമ്പത്തെ ബോട്ടുകൾ നല്ലൊരു ശതമാനം പണിയെടുക്കുന്നത് ഗുജറാത്ത് മേഖലയിലാണ്. സെപ്തംബർ അവസാനത്തോടെ കേരളത്തിലെ മേഖലകളിൽ മത്സ്യലഭ്യത കുറയുന്നതോടെയാണ് ഗുജറാത്ത് മേഖലയിലേക്ക് പോകുന്നത്. ഇതിനുടൻ പരിഹാരം കണ്ടെത്തിയിലെങ്കിൽ കേരളത്തിലെ മത്സ്യമേഖല തകർന്നുപോകുമെന്ന് സംഘം പ്രസിഡന്റ് സുധാസ് തായ്യാട്ട് മുന്നറിയിപ്പ് നൽകി.