വൈപ്പിൻ: കരൾരോഗം ബാധിച്ച് കരൾ മാറ്റശസ്ത്രക്രിയക്ക് നിർദേശിക്കപ്പെട്ട എടവനക്കാട് ഓടമ്പിള്ളിത്തറ സാബുവിന്റെ ചികിത്സക്കായി ധനസഹായത്തിനായി രൂപികരിച്ച ചികിത്സ നിധിയുടെ ഉദ്ഘാടനം എസ് ശർമ്മ എം. എൽ.എ നിർവഹിച്ചു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻ മിത്ര അദ്ധ്യക്ഷത വഹിച്ചു. എടവനക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എ ജോസഫ് , പഞ്ചായത്ത് മെമ്പർമാരായ ആനന്ദവല്ലി ചെല്ലപ്പൻ, കെ ജെ ആൽബി, ചികിത്സാ നിധി ട്രഷറർകെ എ സാജിത്ത് , എം എ കലേശൻ എന്നിവർ സംസാരിച്ചു. ആദ്യ സംഭാവന ജോളി കണക്കശ്ശേരിയിൽ നിന്ന് സ്വീകരിച്ചു.
ബാങ്ക് അക്കൗണ്ട് നമ്പർ :741302010006379 UNION BANK,EDVANAKKAD , IFSC : UBIN 0574139