കിഴക്കമ്പലം:കുന്നത്തുനാട് പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എ.പി.എൽ, ബി.പി.എൽ വേർതിരിവില്ലാതെ വാട്ടർ കണക്ഷൻ നൽകുന്നു.ഇതിലേക്ക് ഗുണഭോക്തൃവിഹിതമായി ചിലവു വരുന്ന തുകയുടെ 10 ശതമാനം അടയ്ക്കണം. മിച്ചം വരുന്ന തുക കേന്ദ്ര, സംസ്ഥാന സർക്കാരും പഞ്ചായത്തും വഹിക്കും.കണക്ഷൻ ആവശ്യമുള്ളവർ പേരും മേൽവിലാസവും ഫോൺ നമ്പറും അതാത് വാർഡു മെമ്പർമാർക്ക് ഇന്ന് (തിങ്കൾ) നൽകണം.