പള്ളുരുത്തി: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സർക്കാരിന് സമർപ്പിച്ച ജനകീയരേഖ നടപ്പിലാക്കുന്നതിനും കെയർ ചെല്ലാനം ഓഫീസ് തുറന്നു. കെ.ആർ.എൽ.സി.എയുടെ നേതൃത്വത്തിൽ മറുവക്കാട് ലിറ്റിൽഫ്ളവർ പള്ളിക്കു സമീപം ഓഫീസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു.