കിഴക്കമ്പലം: ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത് സമിതി സംഘടിപ്പിച്ച പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ 104ാം ജന്മദിനാഘോഷം പട്ടികജാതി മോർച്ച പ്രസിഡന്റ് കെ.കെ ശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എ ശശി അദ്ധ്യക്ഷനായി. പി.പി മോഹനൻ, സി.എം മോഹനൻ, മുരളി കോയിക്കര, പി.സി കൃഷ്ണൻ, എന്നിവർ സംസാരിച്ചു.