കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയവും വിദ്യാഭ്യാസ വികാസ കേന്ദ്രവും ചേർന്ന് 'പരം വികാസ സാധന' ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ മാർഗം നടക്കുന്ന 'രാഷ്ട്രഭാഷാ ഗൗരവ് സഭ' കേന്ദ്ര മന്ത്റി വി.മുരളീധരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിലെ വിജയികൾക്ക് രാഷ്ട്രഭാഷാ ഗൗരവ് സഭ സർന്മാർഗ പ്രതിഭാ പുരസ്‌കാരം നൽകി .സാഹിത്യരചനാ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച കൃതികൾ ഉൾപ്പെടുത്തിയ ഡിജി​റ്റൽ മാഗസിന്റെ പ്രകാശനം കേന്ദ്രമന്ത്റി നിർവഹിച്ചു. ഹിന്ദി പക്ഷാചരണം ഇന്ന് സമാപിക്കും