കൊച്ചി: ജില്ലയിൽ ഇന്നല 924 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 889 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 35 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 337പേർ രോഗമുക്തി നേടി. 1053 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2188 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 21,356
വീടുകളിൽ: 19,318
കൊവിഡ് കെയർ സെന്റർ: 234
ഹോട്ടലുകൾ: 1804
കൊവിഡ് രോഗികൾ: 6109
ലഭിക്കാനുള്ള പരിശോധനാഫലം: 1454
9 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
ഫോർട്ടുകൊച്ചി: 53
തൃക്കാക്കര: 39
രായമംഗലം: 33
അയ്യമ്പുഴ' 29
ഞാറയ്ക്കൽ: 25
ചേന്ദമംഗലം: 19
മട്ടാഞ്ചേരി: 18
ചിറ്റാറ്റുകര: 17
തൃപ്പൂണിത്തുറ: 18
ഉദയംപേരൂർ: 15
വടക്കേക്കര: 15
ചേരാനെല്ലൂർ: 15
ആലങ്ങാട്: 15
ആലുവ: 14
ചെല്ലാനം: 14
കുന്നത്തുനാട്: 13
പെരുമ്പാവൂർ: 13
മരട്: 13
വെങ്ങോല: 12
ഐ.എൻ.എസ് സഞ്ജീവനി: 12
കോതമംഗലം: 12
വേങ്ങൂർ: 11
മഴുവന്നൂർ: 11
കുമ്പളങ്ങി: 11
കടമക്കുടി: 11
കലൂർ: 11
ഇടപ്പള്ളി: 10
പുത്തൻവേലിക്കര: 10
എളങ്കുന്നപ്പുഴ: 10
കൂവപ്പടി: 10
എറണാകുളം മാർക്കറ്റ് പൂട്ടി
കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ എറണാകുളം മാർക്കറ്റ് ഒരാഴ്ചത്തേയ്ക്ക് അടച്ചു. ഇത് രണ്ടാം തവണയാണ് മാർക്കറ്റ് അടയ്ക്കുന്നത്. ഇപ്പോൾ 25 ലധികം രോഗികളുണ്ടെന്നാണ് കണക്ക്. കടക്കാരും തൊഴിലാളികളുമാണ് രോഗബാധിതർ, ബ്രോഡ്വേയിലെ കടകൾ പ്രവർത്തിക്കുന്നുണ്ട്.
പശ്ചിമകൊച്ചിയിൽ 132 പേർ
പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 132 പേരാണ്.ഇതിൽ മുൻപന്തിയിൽ ഫോർട്ടുകൊച്ചിയാണ്.53 പേർ.മട്ടാഞ്ചേരി-18, കുമ്പളങ്ങി - 11, ചെല്ലാനം - 14, ഇടക്കൊച്ചി- 3,കരുവേലിപ്പടി - 2, തോപ്പുംപടി -8, പള്ളുരുത്തി - 20, പാണ്ടിക്കുടി - 2, പെരുമ്പടപ്പ്- 1.