പള്ളുരുത്തി: ഇടക്കൊച്ചിയിൽ 8 മാസം ഗർഭിണിയായ 27കാരി യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു.10 ദിവസം മുൻപാണ് പോസിറ്റീവായതിനെ തുടർന്ന് യുവതിയെ കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പനി​ കൂടി ബാധിച്ചതോടെ കാക്കനാട് ആശുപത്രിയിലേക്ക് മാറ്റി.ശസ്ത്രക്രിയയിലൂടെ ഇരട്ട കുഞ്ഞുങ്ങളെ പുറത്തെടുത്തെങ്കിലും ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ജീവൻ നിലനിർത്തുന്നത് വെന്റി​ലേറ്ററാണ്.10 ദിവസം കൊണ്ട് 10 ലക്ഷം രൂപ ചെലവായി.ആശുപത്രി അധികൃതർക്ക് ഇത് കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ് വീട്ടുകാരും നാട്ടുകാരും. ചികിത്സ പൂർത്തിയാക്കാൻ ഇനിയും ലക്ഷങ്ങൾ വേണ്ടി​വരും.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് യുവതി ഗർഭിണിയായത്. ഭർത്താവ് കിഡ്നി രോഗിയാണ്. നാട്ടുകാരും ഡിവിഷൻ കൗൺസിലറും ചേർന്ന് ഇടക്കൊച്ചി യൂണിയൻ ബാങ്കിൽ സഹായ സമിതി രൂപീകരിച്ചു. അക്കൗണ്ട് നമ്പർ.408902010011159.ഐ.എഫ്.എസ്.സി. കോഡ് UBIN 0540897. ഗൂഗിൾ പേ 9746106292.