കൊച്ചി: ജനവരുദ്ധനയങ്ങൾക്കെതിരെ ജി.സി.ഡി.എയിലേക്ക് ഇന്ന് നടത്താനിരുന്ന മാർച്ച് ഒക്ടോബർ അഞ്ചിലേക്ക് മാറ്റിയതായി എൻ.ഡിഎ. തൃക്കാര മണ്ഡലം ചെയർമാൻ എ.ആർ. രാജേഷ്, കൺവീനർ കെ.എസ്. വിജയൻ എന്നിവർ അറിയിച്ചു.

കടവന്ത്ര ഏരിയാ കമ്മിറ്റി രൂപീകരണയോഗം ബി.ജെ.പി ജില്ലാ സെക്രട്ടറി സി.വി. സജിനി ഉദ്ഘനം ചെയ്തു. ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം സെക്രട്ടറി പി.എം. ബിജു, ബി.ഡി.ജെ.എസ് ഏരിയ ജനറൽ സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

എൻ.ഡി.എ കടവന്ത്ര ഏരിയാ ചെയർമാനായി ബി.ജെ.പി ഏരിയാ പ്രസിഡന്റ് വിനോദ് കുമാറിനെയും കൺവീനറായി ബി.ഡി.ജെ.എസ് ഏരിയാ പ്രസിഡന്റ് അനിൽ മനോഹരനെയും തിരഞ്ഞെടുത്തു.