കൊച്ചി: എസ്.പി. ബാലസുബ്രഹ്മണ്യം പാട്ടിന്റെ ലോകത്തെ മഹനീയ വ്യക്തിത്വമാണെന്ന് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പറഞ്ഞു. എറണാകുളത്ത് ബി.ജെ.പി കലാ സാംസ്‌കാരിക സെൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൽ കോർഡിനേറ്റർ കെ.എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തപസ്യ ദക്ഷിണേന്ത്യ സെക്രട്ടറി ലക്ഷ്മീ നാരായണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സംവിധായകൻ കെ.ജി.വിജയകുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.ശിവശങ്കരൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാർ, ചാക്യാർകൂത്ത് കലാകാരൻ ഡോ.ദിനേശ് കർത്ത, എന്നിവർ സംസാരിച്ചു. സെൽ കൺവീനർ വേണു ജി. നായർ സ്വാഗതവും ബേബി നമ്പോലി നന്ദിയും പറഞ്ഞു.