gym
മാലിന്യം തള്ളുന്നു

കളമശേരി: മാലിന്യ നിക്ഷേപകേന്ദ്രമായി ഏലൂർ ഉദ്യോഗമണ്ഡൽ ഫാക്ട് ടൗൺഷിപ്പിലെ ജിംനേഷ്യം.കണ്ടെയ്നർ റോഡ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ സാദ്ധ്യതയുള്ളതിനാൽ 2005 ജിം മാറ്റി സ്ഥാപിക്കുകയും പിന്നീട് പ്രവർത്ത രഹിതമാകുകയുമായിരുന്നു.ടൗൺഷിപ്പിനു പുറത്തു നിന്നുള്ളവരാണ് മാലിന്യം വാഹനത്തിൽ കൊണ്ടു വന്ന് തള്ളുന്നത്. പ്രദേശത്ത് വെളിച്ചമില്ല. ഇത് മറിയാക്കിയാണ് മാലിന്യം തള്ളുന്നത്. ജിമ്മിനോട് ചേർന്നുള്ള റോഡിലൂടെയാണ് ആളുകൾ ഫാക്ട് ഹൈസ്ക്കൂളിലേക്കും ക്വാർട്ടേഴ്‌സുകളിലേക്കും പോകുന്നത്.

രണ്ടാഴ്ച മുമ്പ് സ്ക്കൂളിൽ കള്ളൻ കയറിയിരുന്നു.