കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും മട്ടാഞ്ചേരി ഐ.സി.ഡി.എസ് പ്രോജക്ടും സംയുക്തമായി കൊവിഡ് പ്രതിരോധ മാർഗങ്ങളും പോഷകാഹാരവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ മായാലകഷ്മി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാച്വറോപ്പതി യോഗ ഗ്രാഡ്വേറ്റ്‌സ് മെഡിക്കൽ അസോസിയേഷൻ കേരള മദ്ധ്യമേഖല സെക്രട്ടറി ഡോ. വിഷ്ണുമോഹൻ ക്ലാസ് നയിച്ചു. ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ജൂഡി എ.ജെ, സനം എം.കെ എന്നിവർ സംസാരിച്ചു.