കാലടി: മാണിക്കമംഗലം എൻ.എസ്.എസ്. ഹയർ സെൻഡക്കറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ലോക പുഴ ദിനത്തോട് അനുബന്ധിച്ച് കാലടി പുഴക്കരയിൽ മുളകൾ നട്ടു.പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിന് അവബോധം നൽകുക എന്നതാണ് ലക്ഷ്യം. സ്കൗട്ട് മാസ്റ്റർ പി രഘു, ഗൈഡ് ക്യാപ്റ്റൻ വി. സരിത എന്നിവർ പരിപാടി ഏകോപിപ്പിച്ചു.