മൂവാറ്റുപുഴ: കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ മുഹമ്മദ് പുഴക്കരയെ മൂവാറ്റുപുഴ അജു ഫൗണ്ടേഷനും, കുമാരനാശാൻ വായനശാലയും സംയുക്തമായി ആദരിച്ചു. അജു ഫൗണ്ടേഷന്റേയും കുമാരനാശാൻ വായനശാലയുടേയും ഉപഹാരം മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ മുഹമ്മദ് പുഴക്കരക്ക് സമ്മാനിച്ചു. അജു ഫൗണ്ടേഷൻ ഡയറക്ടർ കമാണ്ടർ സി.കെ.ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ, കുമാരനാശാൻ വായനശാല സെക്രട്ടറി രജീഷ് ഗോപിനാഥ്,
ഫൗണ്ടേഷൻ ഡയറക്ടർമാരായ കെ എം ദിലീപ്, കെവി മനോജ് ,രാജൻ ബാബു എന്നിവർ സംസാരിച്ചു.