കാലടി: ഇല്ലിത്തോട് സ്ഫോടനത്തിൽ പ്രതിഷേധിച്ചു കൊണ്ട് യോഗം സംഘടിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഇല്ലിത്തോട് പാറമട സ്ഫോടനത്തിൽ നാട്ടുകാരുടെ ആശങ്ക പങ്കുവച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.സൗഹാർദ്ദ ചാരിറ്റബിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ജോസഫ് ജനപക്ഷം, സനിൽ .പി .തോമസ്, അഖിൽ കുമാർ എന്നിവർ പങ്കെടുത്തു.ഫോറസ്റ്റ് ഭൂമിപോലും കൈയ്യേറി അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സി.ആർ നീലകണ്ഠൻ അറിയിച്ചു.