nda
എൻ.ഡി.എ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ എക്‌സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എ.കെ. നസീർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക, മുഖ്യമന്ത്രിയുടെ ഓഫീസുമായ ബന്ധത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ഡി.എ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി എൻ.ഡി.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. വെള്ളൂർക്കുന്നത്തു നിന്നും ആരംഭിച്ച മാർച്ച് എക്‌സൈസ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എ.കെ. നസീർ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നിയോജക മണ്ഡലം ചെയർമാൻ വി.സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീർ ഷൈൻ കെ. കൃഷ്ണൻ, ബി.ജെ.പി. നേതാക്കളായ കെ.പി. തങ്കുകുട്ടൻ, എ.എസ്. ബിജുമോൻ, സെബാസ്റ്റ്യൻ മാത്യു, കെ.കെ. അനീഷ്, സുരേഷ് ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർ പ്രേംചന്ദ്, ബിന്ദു സുരേഷ്, രേഖ പ്രഭാത്, അജിത് ബ്ലായിൽ, മാലതി, ഗോപാലകൃഷ്ണൻ, വി.പി. കൃഷ്ണൻ, ടി. ചന്ദ്രൻ, ശിവദാസൻ, രമേശ് പുളിക്കൻ, ബി.ഡി.ജെ.എസ്. നേതാക്കൾ, നിർമ്മല ചന്ദ്രൻ, മോഹനൻ എന്നിവർ സംസാരിച്ചു.