കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗിൽ തൊഴിൽ അവസരങ്ങൾ. നൂറോളം പേർക്ക് ജൂലായ് മുതൽ ജോലി നൽകിയതായി ആര്യനന്ദ ക്രിയേഷൻസ് അറിയിച്ചു.
സ്‌മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയുന്ന ആർക്കും ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിക്കാമെന്ന് ആര്യനന്ദ മാനേജിംഗ് ഡയറക്ടർ ലക്ഷ്മി ദീപ്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ രണ്ടുദിവസത്തെ ഓൺലൈൻ പരിശീലനം നൽകുമെന്ന് അവർ പറഞ്ഞു.