ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചൂർണ്ണിക്കര ജനശ്രീ വികസന മിഷൻ മണ്ഡലം കമ്മിറ്റി പഞ്ചായത്തിലെ ആയുർവേദ ഡിസ്‌പെൻസറി, ഹോമിയോ ഡിസ്‌പെൻസറി, കൃഷി ഭവൻ, കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് എൻജിനീയറുടെ ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിൽ കൊവിഡ് രോഗ പ്രതിരോധത്തിനായി ജീവനക്കാക്ക് ഫെയ്‌സ് ഷീൽഡുകൾ നൽകി.
കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ടി.ഐ. മുഹമ്മദ് എന്നിവർ സാധനങ്ങൾ കൈമാറി. ജനശ്രീ ചൂർണ്ണിക്കര മണ്ഡലം ചെയർമാൻ രാജേഷ് പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഫസ്‌ന യൂസഫ്, കെ.കെ. രാജു, സിദ്ദിഖ് ഹമീദ്, ജിഷാ ബാബു, മരിയ തോമസ് എന്നിവർ നേതൃത്വം നൽകി.