മൂവാറ്റുപുഴ: കേരള യൂണിവേഴ്സിറ്റി നേതൃത്വത്തിൽ അടൂർ ബിഎഡ് കോളേജിന്റെ സഹകരണത്തോടെ 14 ദിവസകാലം നീണ്ടു നിന്ന "നവരംഗ് വെബ് -ഇൻ -ആർട്സ്", അഖിലകേരള ബിഎഡ് കോളേജ് ആർട്സ് ഫെസ്റ്റിനിൽ മൂവാറ്റുപുഴ ശ്രീ നാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ മികച്ച പ്രകടനത്തിലൂടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓൺലൈനായി നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്രതാരം ചന്തു നാഥ് വിജയികളെ പ്രഖ്യാപിച്ചു. 14 ദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെ 30 ഇനങ്ങളിൽ 28 ഇനങ്ങളിലും ശ്രീ നാരായണ കോളേജ് പങ്കെടുത്തു. ചിറ്റയം ഗോപകുമാർ എം.എൽ.എ ,കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോക്ടർ സി. ആർ .പ്രസാദ് എന്നിവർ തുടങ്ങിയവർ പങ്കെടുത്തു.