sndp
ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ട് കൃതിയുടെ നൃത്താവിഷ്‌കാരത്തിൽ പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം നോർത്ത് അടുവാശേരി ശാഖയിലെ നർത്തകിമാർക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിക്കുന്നു

നെടുമ്പാശേരി: ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ട് കൃതിയുടെ നൃത്താവിഷ്‌കാരത്തിൽ പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം നോർത്ത് അടുവാശേരി ശാഖയിലെ നർത്തകിമാർക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ നിർവഹിച്ചു.ആർദ്ര സന്തോഷ്, ദേവിക മധു, ഗായത്രി ബാബു എന്നിവരെ ആദരിച്ചു. ശാഖ പ്രസിഡന്റ് വി.വി. വേണു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ വി.എ. ചന്ദ്രൻ, ശാഖ സെക്രട്ടറി കെ.കെ. സുനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് രാജി എന്നിവർ സംസാരിച്ചു.