brahmaraj
ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച സംസ്‌കൃതപാഠശാല കെട്ടിടം പൊളിക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവൻ 1914ൽ സ്ഥാപിച്ച സംസ്‌കൃതപാഠശാല കെട്ടിടം പൊളിക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. നഗരസഭയുടെ തീരുമാനം ശ്രീനാരായണീയരെയും പൊതുസമൂഹത്തെയും വേദനിപ്പിക്കുന്നതാണെന്നും ചരിത്രസ്മാരകം ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിനെതിരെ സമരം ശക്തിപ്പെടുത്തുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് ആർ. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ്‌കുമാർ, ഡോ. രജനാ ഹരീഷ്, ജോയ് വർഗീസ്, ഷീജ മധു, കെ.ജി. ഹരിദാസ്, പ്രദീപ് പെരുമ്പടന്ന, ഡോ. രാധ കലാധരൻ, അരുൺകുമാർ പണിക്കർ, അപ്പു മണ്ണഞ്ചേരി, ഐ.ബി. രഘുനാഥ്, പ്രതീഷ്‌കുമാർ, പി.പി. മോഹൻ, എം.കെ. സതീഷ് എന്നിവർ സംസാരിച്ചു.